കോട്ടയം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ് താന്‍. പറയേണ്ടി വന്നാല്‍ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍. ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കും. ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം. […]









