Wednesday, April 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി

by News Desk
February 14, 2026
in INDIA
സഹകരണ-ബാങ്കുകൾക്ക്-പണം-നൽകുന്നത്-വൈകിപ്പിക്കാനാവില്ല;-ഉപഭോക്തൃ-കമ്മീഷന്റെ-സുപ്രധാന-വിധി

സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയായാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മടക്കി നൽകുന്നത് വൈകിപ്പിക്കാനാവില്ലെന്ന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നാല് പേരുടെ പരാതിയിലാണ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ അധ്യക്ഷനായ കമ്മീഷന്റെ സുപ്രധാന ഉത്തരവ്. ബാങ്കുകൾ നഷ്ടത്തിലാണെങ്കിൽ അതിന് നിക്ഷേപകർ ഉത്തരവാദികളല്ലെന്നും പലിശ സഹിതം മുഴുവൻ തുകയും തിരികെ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.

2021-ൽ കാലാവധി പൂർത്തിയായ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം തിരികെ നൽകാതെ, ബാങ്ക് നഷ്ടത്തിലാണെന്ന കാരണത്താൽ ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു സൊസൈറ്റി. നിക്ഷേപകർ ആദ്യം പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരാതി തള്ളപ്പെട്ടു. തുടർന്നാണ് പരാതിക്കാർ സംസ്ഥാന കമ്മീഷനെ സമീപിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും മുൻഗണനാ ക്രമത്തിലേ പണം നൽകാനാവൂ എന്നുമായിരുന്നു സൊസൈറ്റിയുടെ വാദം.

Also Read: ലക്ഷ്യം റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം; പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി

സൊസൈറ്റിയുടെ വാദങ്ങളെ കടുത്ത ഭാഷയിലാണ് സംസ്ഥാന കമ്മീഷൻ വിമർശിച്ചത്. ലോണുകൾ തിരികെ പിടിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്താതെ, നിക്ഷേപകരുടെ പണം തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങൾ ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ പരാതി നൽകാൻ വൈകിയെന്ന ജില്ലാ കമ്മീഷന്റെ കണ്ടെത്തലും സംസ്ഥാന കമ്മീഷൻ തള്ളി. കാലാവധി തീരുമ്പോൾ പണം തിരികെ ലഭിക്കുക എന്നത് നിക്ഷേപകന്റെ നിയമപരമായ അവകാശമാണെന്ന് ഉത്തരവിൽ പറയുന്നു.

പരാതിക്കാരായ നാല് പേർക്കും നിക്ഷേപ തുകയോടൊപ്പം 8.5 ശതമാനം പലിശയും കോടതിച്ചെലവായി 2000 രൂപ വീതവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ നിരവധി സഹകരണ സംഘങ്ങൾക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാണ്. നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന ഈ വിധി, പണം മടക്കി നൽകാതെ ഒഴിഞ്ഞുമാറുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് വഴിതുറക്കുന്നതാണ്.

The post സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി appeared first on Express Kerala.

ShareSendTweet

Related Posts

പിങ്ക്-നിറമടിച്ച-ആന-‘ചഞ്ചൽ’-ചരിഞ്ഞു;-ജയ്പൂരിലെ-വിവാദ-ഫോട്ടോഷൂട്ടിനെതിരെ-പ്രതിഷേധം-ശക്തമാകുന്നു
INDIA

പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

April 1, 2026
രഞ്ജിത്തിനെ-കുടുക്കിയത്-കൊച്ചി-പൊലീസ്-കമ്മീഷണറുടെ-തന്ത്രപരമായ-ഇടപെടലിൽ
INDIA

രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

April 1, 2026
വീണ്ടും-ചന്ദ്രനിലേക്ക്!-നാസയുടെ-ആർട്ടെമിസ്-2-ദൗത്യം-നാളെ-വിക്ഷേപിക്കും
INDIA

വീണ്ടും ചന്ദ്രനിലേക്ക്! നാസയുടെ ആർട്ടെമിസ് 2 ദൗത്യം നാളെ വിക്ഷേപിക്കും

April 1, 2026
ജി.-സുധാകരൻ-ജീർണ്ണതയിലേക്ക്-പോകുന്നു;-കോൺഗ്രസിനെ-തൃപ്തിപ്പെടുത്താനാണ്-ശ്രമമെന്ന്-മുഖ്യമന്ത്രി
INDIA

ജി. സുധാകരൻ ജീർണ്ണതയിലേക്ക് പോകുന്നു; കോൺഗ്രസിനെ തൃപ്തിപ്പെടുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

April 1, 2026
ഇറാന്റെ-ലക്ഷ്യം-അമേരിക്കൻ-ടെക്-ഭീമന്മാർ!-മൈക്രോസോഫ്റ്റിനും-ആപ്പിളിനും-ഗൂഗിളിനും-ഐആർജിസിയുടെ-ഭീഷണി
INDIA

ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി

March 31, 2026
മുഖ്യമന്ത്രി-പറഞ്ഞ-ആ-രണ്ടുപേരുണ്ടെങ്കിൽ-കാലുപിടിച്ച്-മാപ്പുപറയാം;-പരാമർശത്തിൽ-ഉറച്ചുനിന്ന്-സലിംകുമാർ
INDIA

മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ

March 31, 2026
Next Post
maha-shivaratri-wishes-in-malayalam:’സ്നേഹപൂര്‍ണതയില്‍-ഐശ്വര്യസമൃദ്ധികള്‍-പുലരട്ടെ’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-മഹാശിവരാത്രി-ആശംസകള്‍

Maha Shivaratri Wishes in Malayalam:'സ്നേഹപൂര്‍ണതയില്‍ ഐശ്വര്യസമൃദ്ധികള്‍ പുലരട്ടെ' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍

happy-maha-shivaratri-wishes-images-in-malayalam:-‘ഇരുട്ട്-മായും,-ദീപപ്രഭ-നിറയും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-മഹാശിവരാത്രി-ആശംസകള്‍​

Happy Maha Shivaratri wishes images In Malayalam: 'ഇരുട്ട് മായും, ദീപപ്രഭ നിറയും' ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍​

ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-15-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
  • ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…
  • ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…
  • പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു
  • രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.