മലപ്പുറം: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും പോലീസിനെ കബളിപ്പിച്ചു. പോലീസിൻറെ പിടിയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പോലീസിനെ വിഡ്ഡികളാക്കി പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രിയോടെ നാടകീയ സംഭവം അരങ്ങേറിയത്. നാലാം ദിനം സമീന ശുചിമുറിയിൽ പോയപ്പോൾതന്നെ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് […]









