ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി […]








