പത്തനംതിട്ട: ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമമെന്ന് കുടുംബം. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളാരും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. ‘അവയവം കൊടുത്തു എന്നല്ലാതെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾ ചോദിച്ചിട്ടില്ല. സർക്കാർ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ അവയവം സ്വീകരിക്കാൻ പണം ഇല്ലെന്നും ഓപ്പറേഷൻ നടക്കുന്നില്ലെന്നും പറഞ്ഞാണ് പണം പിരിക്കുന്നത്. ധനകാര്യസ്ഥാപനത്തിന്റെ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം പിരിക്കുന്നത്. […]









