ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത കളിക്കളത്തിലേക്കും വ്യാപിച്ചതോടെ ഭാവിയിലെ ഐസിസി ടൂർണമെന്റുകൾക്കുള്ള വേദികൾ ഇന്ത്യയിൽനിന്ന് മാറ്റാൻ ഐസിസി ആലോചിക്കുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ മാധ്യമമായ ദി ഏജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കാൻ വിസമ്മതിക്കുന്നത് കാരണമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാരണത്താൽ 2029-ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരു രാജ്യങ്ങളും ഐസിസി […]






