
കൊല്ലം കടയ്ക്കലിൽ എസ്.എഫ്.ഐ നേതാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എഫ്.ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ് സ്വന്തം വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവനേതാവിന്റെ അപ്രതീക്ഷിത വേർപാട് നാട്ടുകാരിലും സഹപ്രവർത്തകരിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു. അഭിനന്ദിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. മരണവാർത്ത അറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേർ സ്ഥലത്തെത്തുന്നുണ്ട്. മരണകാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The post എസ്.എഫ്.ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അഭിനന്ദിന്റെ വേർപാടിൽ നടുങ്ങി നാട് appeared first on Express Kerala.








