കോട്ടയം: ‘ജവാനു’ പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയിരുന്നു. നാൽപതിനായിരത്തോളം പേരുകളാണു ലഭിച്ചത്. ‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു […]









