കൊല്ലം∙ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തതോടെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പേലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. […]









