കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു. തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ […]









