മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ […]






