തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയുടെ പേരിൽ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോൺഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പുണ്യക്ഷേത്രമായ ശബരിമലയിൽ സ്വർണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ എസ്‌ഐടിക്ക് […]









