
മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ മത്തി ഏറ്റവും രുചികരമായി പൊരിച്ചെടുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. വെളിച്ചെണ്ണയിൽ വറുക്കുന്നത് മത്തിക്ക് നാടൻ രുചി നൽകാൻ ഏറെ പ്രധാനമാണ്.
സാധനങ്ങൾ
വൃത്തിയാക്കി വരഞ്ഞ മത്തി – 10 എണ്ണം
വെളുത്തുള്ളി അല്ലി – 10 എണ്ണം
ചുവന്നുള്ളി – 10 എണ്ണം
പച്ച കുരുമുളക് – 20 എണ്ണം
കറിവേപ്പില – ഒരു പിടി
തക്കാളി ദശ – കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി നന്നായി വരഞ്ഞെടുക്കുക. വെളുത്തുള്ളി, ചുവന്നുള്ളി, പച്ച കുരുമുളക്, കറിവേപ്പില, തക്കാളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക (വെള്ളം ചേർക്കരുത് ).ശേഷം ഈ അരപ്പ് നന്നായി മീനിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ എങ്കിലും മസാല പിടിക്കാൻ വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ കുറഞ്ഞ തീയിൽ വറുത്തെടുക്കാം.
The post രുചികരമായ മത്തി വറുത്തത്; റെസിപ്പി ഇതാ..! appeared first on Express Kerala.






