
സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന 19-കാരനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രതി നിലവിൽ ഒളിവിലാണ്.
സംഭവസമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട 19 വയസ്സുകാരനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഗൗരവമേറിയ വിഷയമായതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ കേസ് പഠിക്കാൻ നിയോഗിച്ചു. കൊലപാതകത്തിന് പിന്നിൽ മോഷണശ്രമമാണോ അതോ വ്യക്തിപരമായ മുൻവൈരാഗ്യമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
The post ഡൽഹിയിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ appeared first on Express Kerala.









