
കരുത്തുറ്റ ബാറ്ററിയും മികച്ച പ്രകടനവുമായി ഓപ്പോയുടെ പുതിയ സ്മാർട്ട്‌ഫോൺ K14x 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഗെയിമർമാർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രണ്ട് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുക. 4GB + 128GB 14,999, 6GB + 128GB 16,999. എന്നാൽ ബാങ്ക് ഓഫറുകൾ ഉപയോഗിക്കുന്നവർക്ക് ₹1,500 വരെ ഡിസ്കൗണ്ട് ലഭിക്കുന്നതോടെ ഫോണിന്റെ പ്രാരംഭ വില ₹13,499 ആയി കുറയും. കൂടാതെ മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. ഫ്‌ളിപ്കാർട്ടിലും ഓപ്പോ ഇ-സ്റ്റോറിലും ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
Also Read: ഐഫോൺ 18 പ്രോ ‘ഡീപ് റെഡ്’ നിറത്തിൽ എത്തിയേക്കും? ഡിസൈനിലും വൻ മാറ്റങ്ങൾക്ക് സാധ്യത
6500mAh-ന്റെ പടുകൂറ്റൻ ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും. ഒറ്റ ചാർജിങ്ങിൽ 20 മണിക്കൂർ കോളിങ്ങും 10 മണിക്കൂർ ഗെയിമിംഗും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.75-ഇഞ്ച് വലിപ്പമുള്ള 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ മികച്ച വിഷ്വൽ അനുഭവം നൽകുന്നു. 50MP എഐ (AI) പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മികച്ച ഫോട്ടോകൾക്കായി എഐ സാങ്കേതികവിദ്യയും ഇതിലുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP64 റേറ്റിംഗ് നൽകിയിട്ടുണ്ട്.
ഫോൺ വാങ്ങി 30 ദിവസത്തിനകം എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധനയ്ക്ക് ശേഷം ഫോൺ മാറ്റി നൽകുമെന്ന് ഓപ്പോ ഇന്ത്യ അറിയിച്ചു. രാജ്യവ്യാപകമായി സർവീസ് സെന്ററുകളുടെ പിന്തുണയും ഉപഭോക്താക്കൾക്ക് ലഭിക്കും.
The post ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകൾ; ഓപ്പോ K14x 5G വിപണിയിലെത്തി! appeared first on Express Kerala.









