വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് […]






