കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെകെ ഹർഷിന. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് നടത്തുന്നത്, ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കഴുത്തുളുക്കിയ മന്ത്രിക്കു വേണ്ടി ചെയ്യുന്നത്, മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു… പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേയെന്നാണ് ഹർഷിന പരിഹസിച്ചത്. കൂടിപ്പോയാൽ ഏറ്റവും കൂടിയാൽ […]









