Wednesday, March 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഈ ചൂടുകാലത്ത് പോക്കറ്റ് കീറാതെ നോക്കാം, കാര്‍ സാധാരണ പോലെ കൈകാര്യം ചെയ്താല്‍ പോര

by KP Sabin
March 18, 2026
in LIFE STYLE
ഈ-ചൂടുകാലത്ത്-പോക്കറ്റ്-കീറാതെ-നോക്കാം,-കാര്‍-സാധാരണ-പോലെ-കൈകാര്യം-ചെയ്താല്‍-പോര

ഈ ചൂടുകാലത്ത് പോക്കറ്റ് കീറാതെ നോക്കാം, കാര്‍ സാധാരണ പോലെ കൈകാര്യം ചെയ്താല്‍ പോര

summer car care-here are the 8 ways to avoid accidents and money loss-know vehicle care in high temperatures

താപനില കൂടുതലുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ അമിതമായി ചൂടാകും. കഠിനമായ ചൂടുള്ള കാലാവസ്ഥയില്‍, കാര്‍ യാത്ര സുരക്ഷിതമാക്കാനും വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും അതിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും സവിശേഷ ശ്രദ്ധ അനിവാര്യമാണ്. അപകടങ്ങള്‍ ഒഴിവാക്കാനും പോക്കറ്റ് കാലിയാകുന്നത് തടയാനും ഇതാ 8 വഴികള്‍.

കാര്‍ പാര്‍ക്കിങ്ങ്

കാര്‍ എപ്പോഴും തണലില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്യേണ്ടിവരുമ്പോള്‍, നിര്‍ത്തിയിട്ട സ്ഥലം സുരക്ഷിതമാണെങ്കില്‍ വിന്‍ഡോകള്‍ അല്‍പ്പം താഴ്ത്തി വയ്ക്കാം. വാഹനത്തിന്റെ ഉള്‍ഭാഗം ചൂടാകുന്നത് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. നിര്‍ത്തിയിടുന്ന സാഹചര്യങ്ങളില്‍ വിന്‍ഡോകളില്‍ സണ്‍ഷെയ്ഡ് ഇടുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.

എസി സര്‍വീസ് ചെയ്യുക

ചൂടുള്ള ദിവസങ്ങളിലാണ് കാറിലെ എസി കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരിക. എസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഴുക്ക് ക്ലീന്‍ ചെയ്ത്, ആവശ്യമെങ്കില്‍ കംപ്രസ്സര്‍ ഓയില്‍ നില പരിശോധിക്കുകയും കൂളന്റ് ചോര്‍ച്ചയുണ്ടോയെന്ന് വിലയിരുത്തുകയും വേണം.

ടയര്‍ പ്രഷര്‍ മാനേജ്മെന്റ്

ചൂടുള്ള ദിവസങ്ങളില്‍ ടയര്‍ പ്രഷര്‍ മാനേജ്മെന്റ് മോശമായാല്‍ അപകടങ്ങള്‍ സംഭവിച്ചേക്കാം. കാരണം വേനലില്‍ റബ്ബറിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

മോശം റോഡുകളില്‍, ഇത് ടയറുകള്‍ പൊട്ടാന്‍ പോലും ഇടയാക്കും. അതിനാല്‍, ടയര്‍ പ്രഷര്‍ മതിയായ നിലയിലായിരിക്കണം. സ്പെയര്‍ ടയറിന്റെ അവസ്ഥയും വായു മര്‍ദ്ദവും പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.

റേഡിയേറ്റര്‍ സര്‍വീസ് ചെയ്യുക

കാറിലെ കൂളന്റ് ലെവല്‍ പരിശോധിച്ച് അത് കുറവാണെങ്കില്‍ ടോപ്പ് അപ്പ് ചെയ്യാന്‍ ഓര്‍മ്മിക്കുക. ചൂടിനെ നേരിടാന്‍ കാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഓയിലുകളില്‍ ഒന്നാണ് നിലവാരമുള്ള കൂളന്റ്.

വേനല്‍ക്കാലത്ത് വാഹനങ്ങള്‍ തകരാറിലാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന്, കൂളന്റ് കുറഞ്ഞതുകാരണം എഞ്ചിന്‍ അമിതമായി ചൂടാകുന്നതാണ്.

എഞ്ചിന്‍ ഓയില്‍ പരിശോധിക്കുക

വാഹനത്തിന്റെ ചൂടുകൂടുമ്പോള്‍ എഞ്ചിന്‍ ഓയില്‍ വേഗത്തില്‍ തീരും. അതിനാല്‍, എഞ്ചിന്‍ ഓയില്‍ നില പതിവായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. പവര്‍ സ്റ്റിയറിംഗ്, ബ്രേക്ക്, ട്രാന്‍സ്മിഷന്‍ യൂണിറ്റുകള്‍ എന്നിവയുടെ ഫ്ളൂയിഡ് ലെവലുകളും പരിശോധിക്കണം, കാരണം ചൂടുകാലത്ത് ഇവയും ദുര്‍ബലമാകാന്‍ ഇടയുണ്ട്.

ഹോസുകളും ബെല്‍റ്റുകളും പരിശോധിക്കുക

ചൂടുകാലത്ത് വാഹനമോടിക്കുമ്പോള്‍ എഞ്ചിന്റെ താപനില പരമാവധിയായിരിക്കും. ഹോസുകള്‍, ബെല്‍റ്റുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ റബ്ബര്‍ സംയുക്തങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ കേടുപാടുകള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ ഇവയടക്കം എല്ലാ ക്ലാമ്പുകളും ക്ലിപ്പുകളും പരിശോധിക്കുക.

ബാറ്ററി പരിചരണം

അമിതമായ ചൂട് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും അതിനുള്ളിലെ ദ്രാവകം വേഗത്തില്‍ ബാഷ്പീകരിക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇത് ബാറ്ററിക്കുള്ളിലെ രാസപ്രവര്‍ത്തനം വേഗത്തിലാക്കുകയും അമിത ചാര്‍ജിംഗിന് കാരണമാവുകയും ചെയ്യും.

ശരിയായ നിരക്കില്‍ ചാര്‍ജ് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ബാറ്ററി പരിശോധിക്കുക. ബാറ്ററി ടെര്‍മിനലുകളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും അവ അഴുക്കില്‍ നിന്ന് മുക്തമാണോയെന്നും എല്ലാ കേബിള്‍ കണക്ഷനുകളും സുരക്ഷിതമാണോയെന്നും ഉറപ്പാക്കുക.

പോളിഷ് സംരക്ഷണം

ചൂടേറ്റ് നിങ്ങളുടെ കാറിന്റെ പെയിന്റിന്റെ തിളക്കം നഷ്ടപ്പെടാനിടയുണ്ട്. ഇതില്‍ നിന്ന് വാഹനത്തെ സുരക്ഷിതമാക്കാന്‍ നല്ല പോളിഷ് ഉപയോഗിക്കാം. സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പാളി പോളിഷുകളിലുണ്ട്.

Also Read: കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

അതിനാല്‍, വേനല്‍ക്കാലം വരുന്നതിനുമുമ്പ് നിങ്ങളുടെ കാര്‍ പോളിഷ് ചെയ്യാം. സാധ്യമെങ്കില്‍, പെയിന്റിന് സംരക്ഷണ പാളി തീര്‍ക്കുന്ന, പോളിഷ് തന്നെ തിരഞ്ഞെടുക്കുക.

മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ഏത് കാര്യത്തിലും അപകടവും പണച്ചെലവും ഒഴിവാക്കാന്‍ സഹായിക്കും. അതിനാല്‍ കാറിന്റെ സാങ്കേതിക വിദഗ്ധരെക്കൊണ്ട് വേനല്‍ കടുക്കും മുന്‍പ് വാഹനം പരിശോധിപ്പിക്കുന്നത് ഗുണകരമാണ്. എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് അവര്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയും.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
കണ്ണാണ്,-അത്-‘പൊന്നാണ്’,-പൊള്ളരുത്-;-കനത്ത-ചൂടില്‍-നിര്‍ബന്ധമായും-ശ്രദ്ധിക്കേണ്ട-5-കാര്യങ്ങള്‍
LIFE STYLE

കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
‘അന്ന്-പറഞ്ഞത്-ഇവിടെ-എ.സി-വേണ്ടെന്ന്,-എന്നാല്‍-ഇപ്പോള്‍-എന്തൊരു-ചൂടാണ്’-;-ബെംഗളൂരുവിലെ-താപനിലയെക്കുറിച്ച്-പൊരിഞ്ഞ-ചര്‍ച്ച
LIFE STYLE

‘അന്ന് പറഞ്ഞത് ഇവിടെ എ.സി വേണ്ടെന്ന്, എന്നാല്‍ ഇപ്പോള്‍ എന്തൊരു ചൂടാണ്’ ; ബെംഗളൂരുവിലെ താപനിലയെക്കുറിച്ച് പൊരിഞ്ഞ ചര്‍ച്ച

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

വജ്രായുധം-പുറത്തെടുത്ത്-അമേരിക്ക!!-5,000-പൗണ്ട്-ഭാരം,-എത്ര-കഠിനമായ-പാറക്കെട്ടുകൾക്കും-കോൺക്രീറ്റ്-പാളികൾക്കും-അടിയിൽ-ഒളിപ്പിച്ചിരിക്കുന്ന-സൈനിക-ലക്ഷ്യങ്ങളെ-തകർക്കും,-ഭൂമിക്കടിയിലേക്കു-പോലും-തുളച്ചുകയറാൻ-ശേഷിയുള്ള-‘ഡീപ്-പെനട്രേറ്റർ’-ബോംബുകൾ-ഫോർമുസിനു-നേരെ-തൊടുത്ത്-അമേരിക്ക,-മിസൈൽ-കേന്ദ്രങ്ങൾ-തകർത്തു

വജ്രായുധം പുറത്തെടുത്ത് അമേരിക്ക!! 5,000 പൗണ്ട് ഭാരം, എത്ര കഠിനമായ പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകർക്കും, ഭൂമിക്കടിയിലേക്കു പോലും തുളച്ചുകയറാൻ ശേഷിയുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഫോർമുസിനു നേരെ തൊടുത്ത് അമേരിക്ക, മിസൈൽ കേന്ദ്രങ്ങൾ തകർത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
  • ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’….ലാറിജാനിയെ ഇസ്രയേലിന് ഒറ്റിക്കൊടുത്തത് പ്രദേശവാസികൾ തന്നെ!! പലവട്ടം ഉന്നമിട്ടങ്കിലും വരാലിനെപ്പോലെ തെന്നിമാറി… ഒടുവിൽ മകളെ കാണാനായി എത്തിയപ്പോൾ ജീവനെടുത്തു, കൊല്ലപ്പെട്ടവരിൽ മകനും കീഴുദ്യോഗസ്ഥനും അംഗരക്ഷകരും
  • യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണ് അമേരിക്ക, അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…- നെതന്യാഹു!! മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ
  • ഇന്നത്തെ രാശിഫലം: 2026 മാർച്ച് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.