നാദാപുരം: സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹിയിലെ പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ സ്‌കൂട്ടറിനുള്ളിൽനിന്ന് 750 […]









