Wednesday, March 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

by KP Sabin
March 18, 2026
in LIFE STYLE
കണ്ണാണ്,-അത്-‘പൊന്നാണ്’,-പൊള്ളരുത്-;-കനത്ത-ചൂടില്‍-നിര്‍ബന്ധമായും-ശ്രദ്ധിക്കേണ്ട-5-കാര്യങ്ങള്‍

കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

summer care tips-how to protect your eyes from hot sun-here are the healthy tricks

വേനല്‍ക്കാലത്ത് കണ്ണുകള്‍ വരളുക, ക്ഷീണിക്കുക, അലര്‍ജി നേരിടുക, അവയ്ക്ക് പൊള്ളലേല്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കോര്‍ണിയയ്ക്ക് പൊള്ളലേല്‍പ്പിക്കാം.

ഇത് കാഴ്ച മങ്ങല്‍, വരള്‍ച്ച, പൊടി തടയുന്ന പോലത്തെ അസ്വസ്ഥത തുടങ്ങിയവ സൃഷ്ടിക്കാം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വേനല്‍ക്കാലത്തെ നേത്രസംരക്ഷണം സുപ്രധാനമാണ്.

സണ്‍ഗ്ലാസുകള്‍ ധരിക്കുക

ചര്‍മ്മത്തിന് സണ്‍സ്‌ക്രീന്‍ എന്നതുപോലെ ചൂടുകാലത്ത് കണ്ണുകള്‍ക്ക് ഗ്ലാസുകള്‍ അത്യാവശ്യമാണ്. കനത്ത വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍, വലിയ ഷേഡുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കാരണം ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് അധിക സംരക്ഷണം നല്‍കും. അവ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണിന്റെ കോര്‍ണിയയെ സംരക്ഷിക്കും. കൂടാതെ കണ്ണീര്‍പ്പാളി വരണ്ടുപോകുന്നത് തടയുകയും ചെയ്യും.

ജലാംശം നിലനിര്‍ത്തുക

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് മതിയായ അളവില്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ജലാംശം അധികമുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുകയും വേണം. വേനല്‍ക്കാലത്ത് കണ്ണീര്‍ പാളി വേഗത്തില്‍ ബാഷ്പീകരിക്കപ്പെടും.

ഈ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. തണുത്ത ശുദ്ധജലമുപയോഗിച്ച് കണ്ണുകള്‍ ഇടയ്ക്കിടെ കഴുകുകയും ചെയ്യാം. അതേസമയം മദ്യവും കഫീനും ഒഴിവാക്കണം, ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കും.

തുള്ളിമരുന്ന് ഉപയോഗിക്കാം

വേനല്‍ക്കാലത്ത് കണ്ണ് വരണ്ടുപോകുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു നേത്ര വിദഗ്ധനെ കണ്ട് ആവശ്യമായ തുള്ളിമരുന്നുകള്‍ സ്വീകരിക്കേണ്ടതാണ്.

വേനല്‍ മൂലമുള്ള കണ്ണ് വരളല്‍, വീക്കമുണ്ടാവുക, വേദന തോന്നുക, കടച്ചില്‍ തോന്നുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തുള്ളിമരുന്നിലൂടെ ജലാംശം ഉറപ്പാക്കുന്ന പ്രക്രിയ ഫലപ്രദമാണ്. ഇത് കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യുകയും അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ചെയ്യും.

സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധിക്കുക

വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധവേണം. എസ്പിഎഫ് കൂടുതലുള്ള സണ്‍സ്‌ക്രീനുകള്‍ അബദ്ധവശാല്‍ കണ്ണിലായാല്‍ എരിച്ചിലോ, വേദനയോ അടക്കമുള്ള അസ്വസ്ഥതകളുണ്ടാകും.

അതിനാല്‍ സണ്‍സ്‌ക്രീന്‍ കണ്ണിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക. കണ്ണിനോട് അത്ര ചേര്‍ന്ന് ലേപനങ്ങള്‍ പുരട്ടാതിരിക്കുക.

കനത്ത വെയില്‍ ഒഴിവാക്കുക

അത്ര അത്യാവശ്യമല്ലെങ്കില്‍ രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

ഈ സമയം അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായിരിക്കും. എന്നാല്‍ പുറംപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കില്‍ കണ്ണടകള്‍ ധരിക്കുന്നത് ഉറപ്പുവരുത്തേണ്ടതാണ്.

വേനലിലെ ചര്‍മ്മ സംരക്ഷണം

വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചര്‍മ്മം വരണ്ടുപോകാനും വെയിലേറ്റ് വാടാനുമൊക്കെ സാധ്യതയുണ്ട്. അതിനാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന 8 കാര്യങ്ങള്‍ ഇങ്ങനെ.

Also Read: ‘അന്ന് പറഞ്ഞത് ഇവിടെ എ.സി വേണ്ടെന്ന്, എന്നാല്‍ ഇപ്പോള്‍ എന്തൊരു ചൂടാണ്’ ; ബെംഗളൂരുവിലെ താപനിലയെക്കുറിച്ച് പൊരിഞ്ഞ ചര്‍ച്ച

  • ധാരാളം വെള്ളം കുടിക്കുക: ഏതുകാലത്തും ചര്‍മ്മ സംരക്ഷണത്തിന് ധാരാളം വെള്ളം കുടിക്കണം. ചൂടുകാലത്ത് സ്വാഭാവികമായും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്പോള്‍ ചര്‍മ്മത്തിലും പ്രതിഫലിക്കും.
  • പഴങ്ങളും പച്ചക്കറികളും: വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് പ്രധാനമാണ്. പേരക്ക, കിവി, ബ്രൊക്കോളി, നാരങ്ങ, ചെറുനാരങ്ങ, ലിച്ചി, പപ്പായ, സ്ട്രോബെറി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്.
  • ഇടവിട്ട് മുഖം കഴുകുക: മുഖം ഇടയ്ക്കിടെ കഴുകണം. പ്രത്യേകിച്ച് പുറത്തുപോയി വന്നാല്‍. വിയര്‍പ്പും അഴുക്കും ഇടയ്ക്കിടെ കഴുകിക്കളയേണ്ടതുണ്ട്.
  • സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുക: പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഇടുക. വെയില്‍ നേരിട്ടേല്‍ക്കുന്ന മുഖത്തും കൈകളിലും കാലുകളും സണ്‍സ്‌ക്രീന്‍ പുരട്ടാം.
  • തേന്‍ പുരട്ടാം: ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ് തേന്‍. ഇത് മുഖത്ത് പുരട്ടി അല്‍പ്പനേരം വച്ച ശേഷം കഴുകിക്കളയാം.
  • എണ്ണമയം അകറ്റാന്‍: ആപ്പിള്‍ സിഡെര്‍ വിനാഗിരി അല്‍പ്പമെടുത്ത് അതിന്റെ രണ്ടിരട്ടി വെള്ളത്തില്‍ ലയിപ്പിച്ച് മുഖത്ത് തേച്ച് അല്‍പ്പസമയം കഴിഞ്ഞ് കഴുകിക്കളയുന്നത് എണ്ണമയത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
  • അലോവേര ജെല്‍: അലോവേര ജെല്‍ മുഖത്ത് പുരട്ടുന്നത് എണ്ണമയവും അതേതുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കും.
  • മുള്‍ട്ടാനി മിട്ടി: മുള്‍ട്ടാനി മിട്ടി പൗഡര്‍ അല്‍പ്പം വെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടുക. അല്‍പ്പനേരം വച്ച് ഉണങ്ങിക്കഴിഞ്ഞശേഷം കഴുകിക്കളയാം.
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
‘അന്ന്-പറഞ്ഞത്-ഇവിടെ-എ.സി-വേണ്ടെന്ന്,-എന്നാല്‍-ഇപ്പോള്‍-എന്തൊരു-ചൂടാണ്’-;-ബെംഗളൂരുവിലെ-താപനിലയെക്കുറിച്ച്-പൊരിഞ്ഞ-ചര്‍ച്ച
LIFE STYLE

‘അന്ന് പറഞ്ഞത് ഇവിടെ എ.സി വേണ്ടെന്ന്, എന്നാല്‍ ഇപ്പോള്‍ എന്തൊരു ചൂടാണ്’ ; ബെംഗളൂരുവിലെ താപനിലയെക്കുറിച്ച് പൊരിഞ്ഞ ചര്‍ച്ച

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

March 18, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

യുഎസ്-നഗരങ്ങളിലേക്ക്-ആണവായുധങ്ങൾ-എത്തിക്കാൻ-ശ്രമിക്കുന്ന-ഭ്രാന്തന്മാരെ-തുടച്ചുനീക്കുകയാണ്-അമേരിക്ക,-അതെ-മൈക്ക്,-ഞാൻ-ജീവനോടെയുണ്ട്…-നെതന്യാഹു!!-മൈക്ക്-ഹക്കബിക്കൊപ്പമുള്ള-വീഡിയോ-പുറത്തുവിട്ട്-ഇസ്രയേൽ

യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണ് അമേരിക്ക, അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…- നെതന്യാഹു!! മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ഖമനേയിക്ക്-ശേഷമുള്ള-‘നമ്പർവൺ-ടാർഗറ്റ്’….ലാറിജാനിയെ-ഇസ്രയേലിന്-ഒറ്റിക്കൊടുത്തത്-പ്രദേശവാസികൾ-തന്നെ!!-പലവട്ടം-ഉന്നമിട്ടങ്കിലും-വരാലിനെപ്പോലെ-തെന്നിമാറി…-ഒടുവിൽ-മകളെ-കാണാനായി-എത്തിയപ്പോൾ-ജീവനെടുത്തു,-കൊല്ലപ്പെട്ടവരിൽ-മകനും-കീഴുദ്യോഗസ്ഥനും-അംഗരക്ഷകരും

ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’….ലാറിജാനിയെ ഇസ്രയേലിന് ഒറ്റിക്കൊടുത്തത് പ്രദേശവാസികൾ തന്നെ!! പലവട്ടം ഉന്നമിട്ടങ്കിലും വരാലിനെപ്പോലെ തെന്നിമാറി… ഒടുവിൽ മകളെ കാണാനായി എത്തിയപ്പോൾ ജീവനെടുത്തു, കൊല്ലപ്പെട്ടവരിൽ മകനും കീഴുദ്യോഗസ്ഥനും അംഗരക്ഷകരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
  • ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’….ലാറിജാനിയെ ഇസ്രയേലിന് ഒറ്റിക്കൊടുത്തത് പ്രദേശവാസികൾ തന്നെ!! പലവട്ടം ഉന്നമിട്ടങ്കിലും വരാലിനെപ്പോലെ തെന്നിമാറി… ഒടുവിൽ മകളെ കാണാനായി എത്തിയപ്പോൾ ജീവനെടുത്തു, കൊല്ലപ്പെട്ടവരിൽ മകനും കീഴുദ്യോഗസ്ഥനും അംഗരക്ഷകരും
  • യുഎസ് നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരെ തുടച്ചുനീക്കുകയാണ് അമേരിക്ക, അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…- നെതന്യാഹു!! മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ
  • ഇന്നത്തെ രാശിഫലം: 2026 മാർച്ച് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കണ്ണാണ്, അത് ‘പൊന്നാണ്’, പൊള്ളരുത് ; കനത്ത ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.