ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. പുതിയ വീഡിയോയിൽ ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദിയിൽ കാണാതിരുന്നതും പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതുമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പുതിയ വീഡിയോയിൽ മൈക്ക് ഹക്കബിക്കൊപ്പം നടക്കുന്ന നെതന്യാഹുവിനെ കാണാം. ഇസ്രയേൽ നേതാവ് സുരക്ഷിതനാണോ […]








