ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് തക്ക പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. നീതി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ‘ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്’ എന്ന് മുന്നറിയിപ്പ് നൽകി. അത് യുഎസും ഇസ്രായേലും നൽകേണ്ടതുണ്ട്. “ഇത്തരം ഭീകരപ്രവർത്തനങ്ങൾ ശത്രുക്കളുടെ ശത്രുതയെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ, അത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. നിസ്സംശയമായും നീതി നടപ്പാക്കപ്പെടും,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിദ്യാസമ്പന്നനായ, ദീർഘവീക്ഷണമുള്ള, അതീവ ബുദ്ധിമാനായ വ്യക്തിയായിരുന്നു ലാരിജാനി. അതിനാൽ […]






