കാസര്‍കോട്: 11കാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്‌മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും തലപ്പാടിയില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് അരികില്‍ നിര്‍ത്തി എവിടെ പോകുന്നുവെന്നു ചോദിക്കുകയും, […]








