ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ […]






