തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാനാധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങി അലോഷ്യസ് സേവ്യർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്നതെന്നാണ് വിവരം. സ്ഥാനാർഥിത്വംമുന്നിൽക്കണ്ട് പ്രചാരണ സാമഗ്രികളടക്കം തയ്യാറാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്മാർക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. വിഎസ് ജോയിയുടെ കാലം തൊട്ട് കെ.എസ്.യു. അധ്യക്ഷന്മാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. എന്നാൽ, ഇത്തവണ അലോഷ്യസ് സേവ്യർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു. അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതെന്നാണ് വിവരം. ഇടുക്കി, പീരുമേട് സീറ്റുകളായിരുന്നു അലോഷ്യസ് സേവ്യർ […]









