ചേർത്തല: കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് സജി. സീറ്റ് കിട്ടിയില്ലെങ്കിലും കെ.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരൻ അത്തരമൊരു വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ […]









