കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭീഷണിയെ തുടർന്ന്പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് പൊളിച്ചതെന്നാണ് പരാതി. പൊളിച്ചില്ലെങ്കിൽ ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വി കുഞ്ഞികൃഷ്ണനൊപ്പമുള്ള സിപിഎം വിമതർ ആരോപിച്ചു. അതുപോലെ ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി സ്ഥലം ഉടമയും പറഞ്ഞു. തങ്ങൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. […]







