എറണാകുളം: പെരുമ്പാവൂരിൽ ട്വന്‍റി 20 സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടി ലക്ഷ്മിപ്രിയക്കെതിരെ ഉയരുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ പിന്നീട് നടിക്ക് സ്ഥാനാർഥിത്വം പിൻവലിക്കേണ്ടിവന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധന നടത്തിയെങ്കിലും അത് പ്രാവർത്തികമായില്ല. പകരം സ്ഥാനാർഥിയായി മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കലിനെ മത്സരിപ്പിക്കാൻ എൻ.ഡി.എ തീരുമാനിച്ചു. ലക്ഷ്മിപ്രിയയെ വിമർശിച്ചും പരിഹസിച്ചും പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. അധിക്ഷേപം ചൊരിയുന്നവര്‍ക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്ന് […]









