കാസർഗോഡ്: ഇരിയണ്ണിയിൽ പ്രദേശത്തെ നിരവധി പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി. സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയാണ് യുവാവിലേക്ക് എത്തുന്നത്. പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കൂടാതെ യുവാവ് തന്റെ […]









