ദുബായ്: ഇറാന് ശക്തമായ ഭീഷണിയുമായ് യുഎസ് പ്രസിഡന്റ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുദ്ധം നിർത്താൻ ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ താൻ അതിനില്ലെന്നും അദ്ദേഹം പറഞ്ഞു , ഷെഡ്യൂളിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നതിന് ആഴ്ചകൾക്ക് മുമ്പേ നേടിക്കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് ശനിയാഴ്ച യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ഇറാന്റെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും […]








