കൊച്ചി: പാലക്കാട് യുഡിഎഫിനെതിരെ വിജയപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. ഇത്തവണ സിപിഎം പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേതെന്നത് വ്യക്തം. വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. […]









