തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ചെറ്റത്തരം’ പരാമർശത്തെ ന്യായീകരിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. ചെറ്റത്തരമെന്നാൽ അൽപ്പത്തരമാണെന്ന് ബാലൻ പറഞ്ഞു. ജി. സുധാകരന്റേത് വഞ്ചന നിറഞ്ഞ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളേയും ബാലൻ രൂക്ഷമായി വിമർശിച്ചു. 1977 ഡിസംബർ ഏഴിന് പന്തളം എൻ.എസ്.എസ് കോളേജിൽവെച്ച് കെ.എസ്.യു പ്രവർത്തകർ കൊലപ്പെടുത്തിയ ജി. സുധാകരന്റെ അനുജനും എസ്.എഫ്.ഐ നേതാവുമായിരുന്ന പി.ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചുകൊണ്ടായിരുന്നു ബാലന്റെ […]









