കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കിപ്പുറം വിധിവന്നത്. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം […]









