തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിൽ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് വർഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആകുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.ഈ പരാമർശത്തിന്റെ പേരിൽ ഗോപാലകൃഷ്ണനെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തതിനെ രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തു. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾ എങ്ങനെ വർഗീയാകുമെന്നും അദ്ദേഹം ചോദിച്ചു. […]









