മാനന്തവാടി: കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിയെന്നും തന്നെ ചതിച്ച് തോൽപിച്ചെന്നും അവർ ആരോപിച്ചു. കഴിഞ്ഞദിവസം വെള്ളമുണ്ടയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. ‘കഴിഞ്ഞ രണ്ടു തവണയും യു.ഡി.എഫിന്‍റെ സ്ഥാനാർഥിയായിരുന്നു. തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴകളിലേക്ക് വലിച്ചെറിഞ്ഞത് നമ്മളാരും കണ്ടില്ല. അനൗൺസ്മെന്‍റ് വാഹനങ്ങൾ മരത്തണലിൽ നിർത്തിയിട്ട് […]









