തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലീം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. കായംകുളത്ത് എം ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വച്ച് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എ ഇര്‍ഷാദ് നടത്തിയ ആക്ഷേപങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യു പ്രതിഭ എംഎല്‍എ പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും […]







