കണ്ണൂര്‍: തോട്ടട പോളിടെക്‌നിക്കില്‍ വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി ഒ മോഹനനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്‌ളാസ് മുറിയില്‍ കയറി ടിഒ മോഹനനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ലെന്ന പോസ്റ്റര്‍ ഉയര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ മോഹനന്റെ കൂടെയുണ്ടായിരുന്നവരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ കൂക്കിവിളിച്ചു. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നീ […]








