Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

by News Desk
March 25, 2026
in TRAVEL
സുരക്ഷിത-വിമാനങ്ങളുടെ-പുതിയ-പട്ടിക;-ഇന്ത്യയിൽനിന്ന്-ഒരു-കമ്പനി-മാത്രം!-ആശങ്കയോടെ-യാത്രക്കാർ

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

വിമാന അപകടങ്ങൾ ലോകത്തെ നടുക്കുന്ന പശ്ചാത്തലത്തിൽ, യാത്രക്കാർക്ക് വഴികാട്ടിയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പുതിയ പട്ടിക പുറത്തിറങ്ങി. പ്രമുഖ ഏവിയേഷൻ റേറ്റിങ് വെബ്‌സൈറ്റായ എയർലൈൻറേറ്റിങ്സ്.കോം ആണ് 2025ലെ ഏറ്റവും സുരക്ഷിതമായ 25 വിമാനക്കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വമ്പൻ വിമാനക്കമ്പനികൾ പലതും പട്ടികയിൽ പിന്നിലായപ്പോൾ ആഗോളതലത്തിൽ ‘എയർ ന്യൂസിലൻഡ്’ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്.

തുടർച്ചയായ രണ്ടാം വർഷമാണ് എയർ ന്യൂസിലൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. വിമാനങ്ങളുടെ പഴക്കം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലുണ്ടായ അപകടങ്ങൾ, പൈലറ്റുമാരുടെ പരിശീലനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് റേറ്റിങ് നൽകിയിരിക്കുന്നത്. ആസ്‌ട്രേലിയൻ കമ്പനിയായ ക്വാണ്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കാഥേ പസിഫിക്, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മലയാളി പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് മേഖലയിൽ നിന്നുള്ള എമിറേറ്റ്‌സ്, ഖത്തർ എയർവേസ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം സുരക്ഷിതരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയായി ടർക്കിഷ് എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് കമ്പനിയായ എ.എൻ.എ, കൊറിയൻ എയർ എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു. ചുരുങ്ങിയ ചിലവിൽ യാത്രയൊരുക്കുന്ന ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസ് ആണ് ഒന്നാമത്. ജെറ്റ് സ്റ്റാർ ഗ്രൂപ്, റയൻ എയർ എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ സുരക്ഷിതമായ 25 ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ 19-ാം സ്ഥാനം നേടി എന്നത് ശ്രദ്ധേയമാണ്.

യാത്രക്കാർക്ക് ഏറ്റവും വിശ്വസിക്കാവുന്ന വിമാനങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. ഇതുവരെ ഒരു അപകടമരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യാത്ത എയർബസ് എ380 ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമായി തുടരുന്നത്. ബോയിങ് 717, ബോയിങ് 787 ഡ്രീംലൈനർ എന്നിവയും സുരക്ഷിതമായ വിമാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങളുടെ മെയിന്റനൻസ്, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിൽ വീഴ്ച വരുത്താത്ത കമ്പനികളാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയ കമ്പനികളുടെ പട്ടികയും പുറത്തുവിട്ടു. നേപ്പാൾ, അഫ്ഗാനിസ്താൻ, റഷ്യ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറിലധികം വിമാനക്കമ്പനികൾക്കാണ് നിലവിൽ സുരക്ഷാ കാരണങ്ങളാൽ വിവിധ രാജ്യങ്ങളിൽ വിലക്കുള്ളത്.

ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികൾ:


1. എയർ ന്യൂസിലൻഡ്

2. ക്വാണ്ടാസ്

3. കാഥേ പസിഫിക്

4. എമിറേറ്റ്സ്

5. ഖത്തർ എയർവേസ്

6. വിർജിൻ ആസ്‌ട്രേലിയ

7. ഇത്തിഹാദ് എയർവേസ്

8. എ.എൻ.എ

9. ഇവ എയർ

10. കൊറിയൻ എയർ

ShareSendTweet

Related Posts

പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
Next Post
സോണിയാ-​ഗാന്ധിയുടെ-ആരോ​ഗ്യനില-വഷളായതിനെ-തുടർന്ന്-കേരള-സന്ദർശനം-റദ്ദാക്കി-രാഹുൽ-ഗാന്ധി;-പകരം-മല്ലികാർജുൻ-ഖാർഗെയെത്തും

സോണിയാ ​ഗാന്ധിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാന്ധി; പകരം മല്ലികാർജുൻ ഖാർഗെയെത്തും

ഫോസിലുകൾ-തോറ്റയിടത്ത്-കൊതുകുകൾ-ജയിച്ചു!

ഫോസിലുകൾ തോറ്റയിടത്ത് കൊതുകുകൾ ജയിച്ചു!

ഇന്ത്യയുടെ-സ്വന്തം-‘ഭൗമി’-മിസൈൽ-വരുന്നു

ഇന്ത്യയുടെ സ്വന്തം ‘ഭൗമി’ മിസൈൽ വരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഞങ്ങളുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് തുറന്നു കിടക്കുന്നു… അമേരിക്കയെ വിശ്വസിക്കാൻ ഇറാനില്ല, പക്ഷെ അമേരിക്കയ്ക്ക് ഇറാനെ വിശ്വസിക്കാം… ഞങ്ങളെ പലതവണ പരീക്ഷിച്ചു, പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല, ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും, ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്’- അബ്ബാസ് അരാഗ്ചി
  • “ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?
  • പശ്ചിമേഷ്യയിലെ സമാധാനദൂതനായി ഇന്ത്യ! ഇറാനും അറബ് ലോകത്തിനുമിടയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന റഷ്യ
  • മോദിയ്ക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ്; അകമ്പടിയൊരുക്കിയത് എഫ്-16 യുദ്ധവിമാനങ്ങൾ; പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
  • ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.