കായംകുളം: മുസ്‌ലിം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ വികാരാധീനയായി എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. മുസ്‌ലിം ലീഗ് നേതാവ് ഇർഷാദാണ് വിവാദ പരാമർശം നടത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കവെ, ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് പ്രതിഭ വൈകാരികമായി പ്രതികരിച്ചത്. എംഎല്‍എ ആയിരുന്ന കാലത്ത് ഒരു നിലക്കുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കില്‍ പോലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു. പ്രതിഭയെന്നായിരുന്നു പരാമര്‍ശം . സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് […]







