
മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ വിജയത്തിനായി ഗോകുലം ഇന്നിറങ്ങും. മേഘാലയന്‍ ക്ലബ്ബായ ഷില്ലോങ് ലജോങ് എഫ് സിയെ ഇന്ന് 04:00 നു പയ്യനാട് സ്റ്റേഡിയത്തില്‍ നേരിടും. പ്രവേശനം സൗജന്യമാണ്. സോണി ലീവ്, സോണി നെറ്റ്വര്‍ക്ക് ഡിഡി സ്‌പോര്‍ട്‌സ് ചാനലുകളിലും വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലും തത്സമയം കാണാവുന്നതാണ്.
നാലുമത്സരങ്ങള്‍ കളിച്ചപ്പോള്‍ 2 വിജയം 1 തോല്‍വി 1 സമനിലയുമുള്ള ഷില്ലോങ് 7 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങള്‍ കളിച്ച ഗോകുലത്തിന് അവസാന മത്സരത്തില്‍ നേടിയ ഒരു വിജയവും 2 സമനിലയും 1 തോല്‍വിയുമാണുള്ളത്, 5 പോയിന്റുമായി ടീം 7 ആം സ്ഥാനത്താണിപ്പോള്‍. ഇന്നത്തെ കളി ജയിച്ചു പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ഗോകുലം ലക്ഷ്യമിടുന്നത്. അവസാനമത്സരത്തില്‍ നേടിയ വിജയവും പുതിയ സൈപ്രസുകാരന്‍ പരിശീലകന്‍ ദിമിത്രിസ് ദിമിത്രിയോക്ക് കീഴില്‍ ആക്രമണ ഫുട്‌ബോളില്‍ കൂടുതല്‍ ശക്തി നേടിയ ടീമിന് ഹോം ഗ്രൗണ്ടില്‍ ഷില്ലോങിന്റെ വെല്ലുവിളിയെ നേരിടാനായേക്കും.
‘അവസാന മത്സരത്തിലെ വിജയം ടീമിന് പുതുഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. എന്നിരുന്നാല്‍ കൂടെ ഇത് പുതിയ മത്സരമാണ് ഓരോ മത്സരത്തെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നേരിടാനാണ് ഞാനെന്റെ പ്ലയെര്‍സിനോട് പറയുന്നത്. ഷില്ലോങ് ഒരു ചെറിയ എതിരാളിയല്ല’ എന്ന് ടീം ഹെഡ് കോച്ച് ദിമിത്രി ദിമിത്രിയോ പറഞ്ഞു.









