വാഷിങ്ടൺ: മാധ്യമങ്ങൾക്കു മുന്നിൽ വിചിത്ര വാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഈ അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം തന്നെ സമീപിച്ചത് ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി […]








