കൊല്ലം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ, ചൈനയിൽ നിന്ന് ഷാർജയിലേക്കു യാത്രതിരിച്ച ഇന്ധനക്കപ്പൽ അഭയം തേടി കൊല്ലം തുറമുഖത്തെത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര സുരക്ഷാ ആശങ്കകൾ മൂലം വൈകിയതിനെ തുടർന്ന് ദിവസങ്ങളോളം ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങേണ്ടിവന്ന കപ്പൽ, മതിയായ ഇന്ധനവും കുടിവെള്ളവും ഇല്ലാതായതോടെയാണ് അടിയന്തരമായി കൊല്ലം തുറമുഖത്തെ സമീപിച്ചത്. കഴിഞ്ഞ 14-ന് ചൈനയിലെ നിങ്ഡേ തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഷാർജയിലെത്താൻ ജി.എം. 2-ന് ഹോർമുസ് കടലിടുക്ക് താണ്ടണം. എന്നാൽ മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്ര […]









