തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും അതുപോലെ മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. അതിന് ഉദാഹരണമാണ് കഴക്കൂട്ടവും ചാത്തന്നൂരും. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും നേരെയും വിമർശനം കോർ കമ്മിറ്റിയിൽ ഉയർന്നു. സഭയ്ക്കെതിരായ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ […]







