കോഴിക്കോട്: നരിക്കുനിയിൽ പിതാവ് തീകൊളുത്തി മരിക്കുകയും മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത. പറമ്പിൽ ബസാർ സ്വദേശിയായ വിനോദ് കുമാറാണ് മരിച്ചത്. ഒൻപത് വയസ്സുകാരിയായ മകളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിക്കുനി-കൊടുവള്ളി റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപ്പോഴേക്കും വിനോദ് കുമാർ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദ് കുമാർ […]









