തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ സാധ്യത ശക്തമായി. തുടർച്ചയായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെ ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം അന്തിമ ധാരണയിലേക്കെത്തുന്നതായാണ് സൂചന. എന്നാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പ് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രി നിയുക്തനായ വി.ഡി. സതീശൻ നേരിട്ട് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയമായി ശ്രദ്ധേയമായി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ “ചെന്നിത്തല എന്റെ നേതാവാണ്” എന്നാണ് സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക […]









