തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വനിതകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പ്രവർത്തകർ എത്തിയതോടെ ഗത്യന്തരമില്ലാതെ സൗജന്യമായി ടിക്കറ്റ് നൽകി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്കാണ് വനിതാ കണ്ടക്ടർ സൗജന്യമായി ടിക്കറ്റ് നൽകിയത്. ഇതിന് പകരമായി സ്വന്തം കയ്യിൽ നിന്ന് പണം നൽകുമെന്ന് കണ്ടക്ടർ പറഞ്ഞു. സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ പറഞ്ഞു. പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര […]









