ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, […]









