കൊച്ചി: തിരഞ്ഞെടുപ്പുകളിൽ ഒരേ പേരുള്ള അപരന്മാരെ നിർത്തുന്ന പ്രവണത വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ഇത് ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി പി.വി. സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രധാന സ്ഥാനാർഥികൾക്ക് അപരന്മാരുണ്ടെന്നും ഇത്തരം അപരന്മാരാരുംതന്നെ പ്രചാരണരംഗത്ത് കാണാറില്ല എന്നതും പ്രസക്തമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായി എല്ലാ പൗരന്മാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ടെങ്കിലും, പ്രചാരണത്തിന് പോലും ഇറങ്ങാത്ത അപരന്മാരെ മത്സരിപ്പിക്കുന്നത് വഴി പ്രധാന സ്ഥാനാർഥികളുടെ വോട്ട് […]









