ടെഹ്റാൻ: വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവനകൾ തള്ളി ഇറാൻ. വെടിനിർത്തലിനായി ഇറാൻ അപേക്ഷിച്ചു എന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ പുതിയ പ്രസിഡന്റ് അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചതായും, ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നുകൊടുത്താൽ മാത്രമേ ഈ […]






