വാഷിങ്ടൻ: ഈ രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരുടെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടിരിക്കുകയാണെന്നും ട്രംപ്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപ്, എന്നാൽ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കിയില്ല. അതുപോലെ ആർട്ടിമിസ് 2 വിജയകരമായി വിക്ഷേപിച്ചതിനു നാസയിലെ […]








